ലൂക്കൻ പൊന്നോണം സെപ്റ്റംബർ 24 ന്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഡബ്ലിന്‍:ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താല കിൽനമന ഹാളിൽ വച്ച് നടത്തപ്പെടും.

അത്തപ്പൂക്കളം, മാവേലി മന്നന് വരവേൽപ്പ്, വിവിധ കലാ കായിക മത്സരങ്ങൾ, വടംവലി മത്സരം, പുലികളി, തിരുവാതിര, ചെണ്ട മേളം, നാടൻ കലാ രൂപങ്ങൾ, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, കോൽക്കളി, രസകരമായ കിച്ചൻ മ്യൂസിക്, സ്കിറ്റ്,ലൂക്കനിലെ ഡാൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസുകൾ, കപ്പിൾ ഡാൻസ് തുടങ്ങിയ പരിപാടികളോടൊപ്പം ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാണ്.

എല്ലാ ലൂക്കൻ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട്‌ റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു. ലൂക്കൻ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി ഭവനനിർമ്മാണ കൂപ്പണിന്റെ നറുക്കെടുപ്പും സമ്മാനദാനവും അന്നേ ദിവസം നടത്തുന്നതാണ്.

വിവരങ്ങൾക്ക് :
സെബാസ്റ്റ്യൻ കുന്നുംപുറം :
087 391 4247

ഷൈബു കൊച്ചിൻ :
087 684 2091

ബെന്നി ജോസ് :
087 774 7255

Advertisment