ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
Advertisment
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ്
പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാലു ദിവസം മുൻപാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി ചുമതലയേറ്റത്. കുട്ടികള്‍ സംഭവം വീട്ടില്‍ അറിയിച്ചതിനെ തുടർന്ന്, വീട്ടുകാര്‍ കണ്ണവം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതി വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ വഴി ഇയാൾ കോഴിക്കോട് എത്തിയതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.