ദി കേരള സ്റ്റോറി: തലശേരി കാർണിവൽ തിയറ്ററിൽ പ്രദർശനം വിസമ്മതിച്ചതിൽ ബിജെപി പ്രതിഷേധം

New Update

publive-image

കണ്ണൂർ: 'ദി കേരള സ്റ്റോറി സിനിമ' പ്രദർശിപ്പിക്കാൻ വിസമ്മതിച്ച തലശേരി കാർണിവൽ തിയറ്ററിൽ ബിജെപി പ്രതിഷേധം. മുൻകൂട്ടി ടിക്കറ്റെടുത്തവർ തിയറ്ററിലെത്തുകയും സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

Advertisment

തലശ്ശേരി ഡൗൺടൗൺ ഹാളിലെ കാർണിവൽ തിയറ്ററിൽ സിനിമ പ്രദർശിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രതിഷേധം ഭയന്ന് തിയറ്റർ ഉടമകൾ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുകയായിരുന്നു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ പൊലീസ് എത്തുകയും പ്രതിഷേധക്കാരുമായും തിയറ്റർ ഉടമകളുമായി ചർച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിനിമ ഇന്ന് പ്രദർശിപ്പിച്ചത്.

Advertisment