New Update
Advertisment
കണ്ണൂർ: 16കാരിയെ ബിയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. 38കാരനായ വളപട്ടണം സ്വദേശി എ എം ഷമിലി ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ പരിചയം മുതലെടുത്ത് ഷമില്‍ പെൺകുട്ടിയെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ഷമിൽ ഒരു ബാറിൽ എത്തിച്ചശേഷം ബിയർ വാങ്ങി നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് പീഡനത്തിനു വിധേയനാക്കിയെന്നാണ് പരാതി. രണ്ടു ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. തുടർന്നാണ് ഷമിൽ അറസ്റ്റിലായത്.