കണ്ണൂരിൽ കാർ മരത്തിലിടിച്ച് അപകടം; യുവതി മരിച്ചു

New Update

publive-image

കണ്ണൂർ : കണ്ണൂരിൽ കാറപകടത്തിൽ യുവതി മരിച്ചു. പയ്യാവൂരിലാണ് സംഭവം. കുടിയാൻമല സ്വദേശി വാഴപ്ലാക്കൽ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. കുടുംബവുമായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Advertisment

ഇരിട്ടി ഭാഗത്തു നിന്നും പയ്യാവൂർ ഭാഗത്തേക്ക് വന്ന കാർ റോഡിനു സമീപത്തെ പേരമരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ബിനീഷിനെയും രണ്ട് കുട്ടികളെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

NEWS
Advertisment