കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട: 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

New Update

publive-image

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട. 204 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്.

Advertisment

ഇയാളില്‍ നിന്ന് പിടികൂടിയ എംഡിഎംഎയ്ക്ക് 40 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പന നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് വ്യക്തമാക്കി.

Advertisment