Advertisment

കോടിയേരിയുടെ ചിത്രം കൈയ്യിൽ ടാറ്റൂ ചെയ്ത് ഭാര്യ വിനോദിനി. ജീവിത സഖാവിന്റെ വിയോഗത്തോട് ഇനിയും പൊരുത്തപ്പെട്ടിട്ടില്ലാത്ത ഭാര്യ പൊതുരംഗത്തുവന്നതും ആദ്യമായി

New Update

publive-image

Advertisment

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ അകാല നിര്യാണത്തിനുശേഷം പൊതുവേദികളിൽ നിന്ന് മാറി നിന്നിരുന്ന ഭാര്യ വിനോദിനി വീണ്ടും സജീവമാകുന്നു. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സന്ദർശിച്ചാണ് വിനോദിനി പൊതുരംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്.

പുഷ്പന്റെ അടുത്തുനിൽക്കുന്ന വിനോദിനിയുടെ ചിത്രം മറ്റൊരു തരത്തിലും ശ്രദ്ധ ആകർഷിച്ചു. വിനോദിനിയുടെ വലതു കൈയിൽ പ്രത്യക്ഷപ്പെട്ട ടാറ്റുവാണ് ചർച്ചാവിഷയം ആയിരിക്കുന്നത് . അകാലത്തിൽ വേർതിരിഞ്ഞ പ്രിയതമൻ കോടിയേരിയുടെ ചിത്രമാണ് വിനോദിനി കൈയിൽ ടാറ്റുവായി ആലേഖനം ചെയ്തിരിക്കുന്നത്.

കോടിയേരിയുടെ നിര്യാണത്തിന് ശേഷം തലശ്ശേരിയിലെ വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന ഭാര്യ വിനോദിനി സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് വന്നത്. ജാഥാ സമാപന ചടങ്ങിൽ പങ്കെടുത്തശേഷം വീണ്ടും തലശ്ശേരിയിലേക്ക് പോയ വിനോദിനി , സഖാവ് പുഷ്പനെ സന്ദർശിക്കുമ്പോഴാണ് കൈയിൽ കോടിയേരിയുടെ ടാറ്റു എല്ലാവരും കണ്ടത്.

രോഗബാധിതനായത് മുതൽ കോടിയേരിയെ പരിചരിക്കുന്നതിനായി മുഴുവൻ സമയവും നീക്കിവെച്ച വിനോദിനി, അദ്ദേഹത്തിന്റെ വിയോഗത്തോട് ഇനിയും പൊരുത്തപ്പെട്ടിട്ടില്ല. ജീവിത സഖാവിനെ എന്നും ഓർക്കുന്നതിന് വേണ്ടിയാണ് കൈയിൽ ടാറ്റു പതിച്ചത്. കൊടിയേരിയുമായി ഏറെ ഹൃദയബന്ധം സൂക്ഷിച്ചിരുന്ന പുഷ്പനും പ്രിയ നേതാവിൻ്റെ മൃതദേഹം അവസാനമായി കാണാൻ തലശേരി ടൗൺ ഹാളിൽ എത്തിയിരുന്നു.

Advertisment