കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

New Update

publive-image

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വാഴക്കുണ്ടത്തെ കൃഷിയിടത്തില്‍ നാട്ടുകാരാണ് തലയ്ക്കും നെഞ്ചിലും ഗുരുതര പരുക്കേറ്റ നിലയില്‍ എബിനെ കണ്ടത്.

ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചു. നേരത്തെ മുതല്‍ കാട്ടാന ശല്യമുള്ള പ്രദേശമാണ് ഇവിടം.

Advertisment