വീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റു; മെഡിക്കല്‍ കോളജില്‍

New Update

publive-image

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരും പത്തനംതിട്ടയിലുമാണ് തെരുവുനായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

Advertisment

ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു.

റഫാനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ ലോട്ടറി വില്‍പ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട പെരുനാട് സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്.

Advertisment