New Update
Advertisment
കണ്ണൂര്‍: തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു. അപകടത്തിൽ 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്.
അർധരാത്രിയിലാണ് സംഭവം. മംഗലാപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.