അടുത്ത മൂന്നുമണിക്കൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാമുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

New Update

publive-image

കാസര്‍ഗോഡ്: അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത.

Advertisment

മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദപാത്തിൽ നിലനില്‍ക്കുന്നതിനാല്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികെ മറ്റിടങ്ങളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാല്‍ കാസര്‍ഗോഡ് അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്ത് മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങരുത്.

ന്യൂനമര്‍ദ്ദം ദുര്‍ബലമായതായതോടെ അറബിക്കടലില്‍ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറില്‍ കടലില്‍ നിന്ന് കൂടുതല്‍ മഴ മേഘങ്ങള്‍ കരയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ന്നേക്കും. ഇടിമിന്നലും കാറ്റും ഇന്നും ചിലയിടങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ട്.

NEWS
Advertisment