New Update
/sathyam/media/post_attachments/dYdnSC09gr0fuC4HutFv.jpg)
കാഞ്ഞങ്ങാട്: വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി. കാസർകോട് ഗവ.കോളേജിലെ പ്രിൻസിപ്പൽ ഡോ എം രമയ്‌ക്കെതിരെയാണ് പരാതി. ബിരുദ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് മൂന്ന് തവണ കാൽ പിടിപ്പിച്ചുവെന്നാണ് പരാതി.
Advertisment
കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലു പിടിപ്പിച്ചതെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും വിദ്യാർത്ഥിയെ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തതിന് ശേഷം കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കെണമെന്ന ഉപാധി വെച്ചെന്നാണ് പരാതി.
ഇത് സംബന്ധിച്ച് വിദ്യാർത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൈമാറി.
അതേ സമയം വിദ്യാർത്ഥി സ്വമേധയാ കാൽ പിടിച്ചതാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ എം രമ വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us