അക്ഷയ ഭാഗ്യക്കുറി: 70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ബിഹാര്‍ സ്വദേശിക്ക്

New Update

publive-image

കാസര്‍കോട്: ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബിഹാര്‍ സ്വദേശിക്ക്. നിര്‍മ്മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി ശംസുല്‍ എന്നയാള്‍ക്കാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

Advertisment

എരമംഗലത്ത് നിന്നുമാണ് യുവാവ് ടിക്കെറ്റെടുത്തത്. അഞ്ചുവര്‍ഷക്കാലമായി എരമംഗലത്ത് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ശംസുല്‍. നാട്ടില്‍ സ്വന്തമായി കുറച്ച് സ്ഥലവും ഒരു വീടും എന്നതാണ് തന്റെ സ്വപ്നം എന്ന് ശംസുല്‍ പറഞ്ഞു.

ടിക്കറ്റ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ എരമംഗലം ശാഖയിലെ മാനേജര്‍ക്ക് കൈമാറി. എരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഹാപ്പി ലോട്ടറിയില്‍ നിന്നാണ് ശംസുല്‍ ടിക്കറ്റ് വാങ്ങിയത്.

Advertisment