കാസർകോട് ചിത്താരയിൽ റെയില്‍വേ ട്രാക്കില്‍ ട്രാക്ടര്‍ കുടുങ്ങി; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

New Update

publive-image

കാസർകോട്: ചിത്താരയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്ടർ മാറ്റാനായി റെയിൽവേ പൊലീസും, സാങ്കേതിക വിഭാഗവും ശ്രമം തുടരുകയാണ്. ഇന്ന് രാത്രി 8:30 ഓടു കൂടിയാണ് സംഭവം.

Advertisment

കാഞ്ഞങ്ങാട് ചിത്താരിക്കടുത്താണ് സംഭവം. ട്രാക്കിന്റെ മറുവശത്ത് വയലാണ്. ഈ വയലിന്റെ ആവശ്യത്തിനായി എത്തിച്ചതാണ് ട്രാക്ടർ. തൊട്ടപ്പുറത്ത് 500 മീറ്റർ അകലെ വാഹനങ്ങൾക്കുൾപ്പെടെ കടന്നുപോകാനുള്ള റെയിൽവേ ക്രോസിംഗുണ്ട്.

ഇതിലൂടെ കടന്നുപോകുന്നതിന് പകരം എളുപ്പത്തിൽ മറുവശത്തേക്ക് എത്താൻ ശ്രമിച്ചതാണ് ട്രാക്ടർ ട്രാക്കിൽ കുടുങ്ങാൻ കാരണം. മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് കുടുങ്ങിയത്.

Advertisment