/sathyam/media/post_attachments/2QNYdHDHYgfn0sQLQKMJ.jpg)
കൊച്ചി: എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. ലിജി(40)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്തായ മഹേഷി(42)നെ പോലീസ് പിടികൂടി.
ആശുപത്രിയുടെ നാലാം നിലയിൽ വച്ചായിരുന്നു സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു ലിജി. മഹേഷ് ഇവിടെ എത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് മഹേഷ്, ലിജിയെ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലിജി മരിച്ചു.
ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ അകന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.