'ജനങ്ങള്‍ പറയാതെ പറയുന്നത് സെമി ഹൈസ്പീഡ് ട്രെയിനിന്റെ ആവശ്യകതയാണ്, ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കും'; സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോള്‍ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയില്‍ പദ്ധതി യാഥാര്‍ഥ്യമാകും. വന്ദേഭാരത് ട്രെയിന്‍ വന്നപ്പോള്‍ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങള്‍ പറയാതെ പറയുന്നത് സെമി ഹൈസ്പീഡ് ട്രെയിനിന്റെ ആവശ്യകതയാണ്.'- മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ റോഡുകള്‍ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകള്‍ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്.

കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളില്‍ നിന്നും ഉണ്ടായി. പക്ഷെ കെ റെയില്‍ യാഥാര്‍ഥ്യമാകും. ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കും.

ശബരിമല വിമാനത്താവളത്തിന് തത്വത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Advertisment