New Update
Advertisment
തിരുവനന്തപുരം: ഡിജിപി അനിൽകാന്ത് ഈ മാസം 30ന് വിരമിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ഡിജിപിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌സി.
കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണു ഡിജിപിയാകാനുള്ള അന്തിമപട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാരിനു തിരഞ്ഞെടുക്കാം.
ജയിൽ മേധാവിയായ പത്മകുമാറാണു സീനിയോറിറ്റിയിൽ ഒന്നാമത്. ഫയർഫോഴ്സ് മേധാവിയാണു ഷെയ്ഖ് ദർബേഷ് സാഹിബ്. ഹരിനാഥ് മിശ്ര കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽനിന്നാണ് മൂന്നുപേരെ ഉന്നതതല യോഗം നിർദേശിച്ചത്.