/sathyam/media/post_attachments/mqLxLUmdy04Tnea2foQp.jpg)
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമുകള്‍ തുറന്നു. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാമും പത്തനംതിട്ടയിലെ മണിയാര്‍ ഡാമും, പാംബ്ല ഡാമും തുറന്നു.
കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 15 സെ.മീ ഉയര്‍ത്തി. പെരിയാര്‍, മുതിരപ്പുഴ, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
അതിനിടെ കോട്ടയം മുണ്ടക്കയത്തെ ചെന്നാപ്പാറ ടി ആർ & ടി എസ്റ്റേറ്റിൽ ഉണ്ടായ മലവെള്ളപാച്ചിലിൽ പെട്ട തൊഴിലാളികളെ രക്ഷപെടുത്തി. 17 തൊഴിലാളികളാണ് മലവെള്ളപാച്ചിലില്‍ പെട്ടത്.