New Update
Advertisment
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വര്‍ദ്ധനയാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 5,435 രൂപയും പവന് 43,480 രൂപയുമായി.
തുടർച്ചയായ രണ്ടാം വ്യാപാരദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വർദ്ധനയുണ്ടായിരുന്നു.
ജൂൺ രണ്ടിന് പവന് 44,800 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില.