പിനിച്ചു വിറച്ച് കേരളം; ഇന്ന് ചി​കി​ത്സ തേ​ടിയത് 13,409 പേ​ർ, ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒരു മരണം; പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കാൻ സർക്കാർ

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ൻറെ ക​ണ​ക്കു പ്ര​കാ​രം ഇ​ന്ന് 13,409 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ നാലു ദിവസത്തിനിടെ വലിയ വർധനവാണ് ഉണ്ടായത്.

53 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്ത് ഒ​രാ​ൾ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് എ​ലി​പ്പ​നി​യും പി​ടി​പെ​ട്ടു. ഇന്നലെ ഇന്നലെ 13,258 പേരാണ് ചികിത്സ തേടിയത്.

പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ കഴിയില്ല.

അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുട്ടികളില്‍ ഇന്‍ഫ്ലുവന്‍സ കൂടി വരികയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാതലത്തിൽ അല്ലാതെ തദ്ദേശ തലത്തിലും രണ്ടാഴ്ചയിലൊരിക്കല്‍ യോഗം വിളിക്കുമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മെഡിക്കല്‍ ഓഫിസര്‍, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും.

ഹോട്ട് സ്‌പോട്ടുകളില്‍ പ്രത്യേക ഇടപെടല്‍ നടത്തും. മഴക്കാല ശുചീകരണം നേരത്തേതന്നെ നടത്തി വരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment