കുട്ടികൾക്ക് വാഹനം കൊടുത്താൽ ഇനി രക്ഷിതാക്കൾക്ക് പണിയാകും, മുന്നറിയിപ്പുമായി എംവിഡി

New Update

publive-image

Advertisment

തിരുവനന്തപുരം: കുട്ടികൾക്ക് വാഹനം ഓടിക്കാനായി നൽകുന്ന രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയാൽ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പ് എംവിഡി ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് നൽകിയിരിക്കുന്നത്.

കുട്ടികളുടെ വാഹനമോടിക്കൽ ശിക്ഷാ നടപടികൾ അറിയാത്തവർക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്.

മോട്ടോർ വാഹന നിയമം വകുപ്പ് 180 , 181 പ്രകാരമാകും കേസ്. പിഴ കൂടാതെ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എംവിഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസൻസോ ലേർണേർസോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.

Advertisment