കാലവസ്ഥ ചതിച്ചു ; തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം സെന്ററുകളിലാണ് നിയന്ത്രണം.

ഇവിടങ്ങളിൽ സന്ദർശകർക്ക് ഇന്ന് പ്രവേശനം അനുവദിക്കുകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഗവിയിൽ സഞ്ചാരികൾക്ക് ഇതിനോടകം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്തും. മഴക്കെടുതികൾ യഥാക്രമം നേരിടാനുള്ള നിർദ്ദേശങ്ങൾ അത് ജില്ലാ കലക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഇന്ന് 13 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, മലയോര മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അപകട സാധ്യത മേഖലകളിൽ താമസിക്കുന്ന മുഴുവൻ ജനങ്ങളും അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

Advertisment