മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്: അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്, കെ സുധാകരന്റെ കൂട്ടാളികളെയും ചോദ്യം ചെയ്യും

New Update

publive-image

Advertisment

കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച്. അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കൂട്ടാളികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ ചോദ്യം ചെയ്യും. സുധാകരന്‍ മോന്‍സനെ കാണാനെത്തിയപ്പോഴെല്ലാം എബിന്‍ ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും ഉടനുണ്ടായേക്കും.

അതേസമയം, കെ സുധാകരനെ മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ പറഞ്ഞു.

Link
Advertisment