/sathyam/media/post_attachments/gbIRq9RuJrtlcQvrqhmO.jpg)
തിരുവനന്തപുരം: ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ആംബുലൻസുകളിലും ജിപിഎസ് നിർബന്ധമാക്കാൻ നിർദേശം. ജിപിഎസ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളും കർശനമാക്കും. സംസ്ഥാനത്ത് എഐ പ്രവർത്തനമാരംഭിച്ചത് മുതൽ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജിപിഎസ് സംബന്ധിച്ച വിവരങ്ങൾ ഗതാഗത മന്ത്രി ആന്റണി രാജു പുറത്തുവിട്ടിട്ടുണ്ട്. ഇൻസൈറ്റ് പദ്ധതിക്ക് കീഴിൽ ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയിലാണ് മന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്.
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആംബുലൻസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്നത്. അതേസമയം, ആംബുലൻസ് ഡ്രൈവർമാരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, യൂണിഫോം എന്നീ ആവശ്യങ്ങളും ഉടൻ നടപ്പാക്കുന്നതാണ്.
അതിനോടൊപ്പം മൂന്ന് വർഷത്തിൽ ഒരിക്കൽ ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനവും ഉറപ്പുവരുത്തും. ആംബുലൻസുകൾ കളർ കോഡ് പാലിക്കുന്നതിനോടൊപ്പം, അനാവശ്യ ലൈറ്റുകളും, ഹോണുകളും ഉൾപ്പെടെയുള്ള എക്സ്ട്രാ ഫിറ്റിംഗുകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.