കനത്ത മഴ ; പനിച്ച് വിറച്ച് കേരളക്കര ; കഴിഞ്ഞ ദിവസം ചികിത്സ തേടിയത് 10,594 പേർ , ഏഴ് മരണം

New Update

publive-image

Advertisment

തിരുവനന്തപുരം: കനത്ത മഴയ്‌ക്കൊപ്പം പടർന്നു പിടിച്ച് പനിയും. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 7 പനി മരണം റിപ്പോർട്ട് ചെയ്തു.

ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി മൂലവും 2 പേർ എച്ച് വൺ എൻ വൺ ബാധിച്ചുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 10,594 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിക്കുകയുണ്ടായി.

മഴയ്‌ക്കൊപ്പം സംസ്ഥാനത്തു പനിബാധിതരുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. പനി വന്നിട്ടും വീടുകളിൽ സ്വയംചികിത്സ ചെയ്യുന്നവർ ഇപ്പോഴും ഏറെയാണ്.

പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളാണ്.

രോഗം വന്നാലുടൻ ഡോക്ടറെ കാണേണ്ടതാണ്. ദുരിദാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കാനുള്ള നിർദ്ദേശം സർക്കാർ നൽകി.

വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ എലി മാളങ്ങളിൽ വെള്ളം കയറുന്നതോടെ എലി മൂത്രത്തിലൂടെ രോഗം അതിവേഗം പടരും.

ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി.

Advertisment