/sathyam/media/post_attachments/QL7anYv8XGGQM2SHnl1H.jpg)
കൊച്ചി: കൊച്ചിയുടെ അഭിമാനമായ മെട്രോ സർവിസ് ആരംഭിച്ച ജൂണ്‍ 17 ‘കേരള മെട്രോ ഡേ’ ആയി ആചരിക്കും. ഇതിന്‍റെ ഭാഗമായി അന്ന് ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി കുറച്ചു. നാളെ ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ച് രൂപ മാത്രം നല്‍കിയാല്‍ മതിയാകും.
മൊബൈല്‍ ഫോണ്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും അഞ്ച് രൂപ നല്‍കിയാല്‍ മതി. കൂടാതെ കൊച്ചി വണ്‍ കാര്‍ഡ് ഉപയാഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. ട്രിപ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍ നിന്ന് അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.