സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു: അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു. സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാ‍ഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ എത്തുന്നവർ മറ്റ് രോഗ ബാധിതരാകാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിച്ചതായും വീണാ ജോർജ് അറിയിച്ചു. പനി സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോകോൾ നിർദേശിച്ചിരുന്നുതായും എല്ലാ ആരോഗ്യ പ്രവർത്തകരും അതിനനുസരിച്ച് പരിശീലനം സിദ്ധിച്ചവരാണെനന്നും മന്ത്രി വ്യക്തമാക്കി.

ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് എല്ലായിടത്തും പനി ക്ലിനിക്കുകൾ തുടങ്ങിയിരുന്നു. ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകളും ആയി ബുധനാ‍ഴ്ച ചർച്ച നടത്തും. എല്ലായിടത്തും മരുന്നു ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

Advertisment