ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ വീട്ടമ്മയെ റിസോര്‍ട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു; കോഴിക്കോട് എസ്‌ഐക്ക് എതിരെ കേസ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: ഭര്‍ത്താവിന് എതിരെ പരാതി നല്‍കാനെത്തിയ യുവതിയെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയ്ക്കാണ് പീഡനം നേരിടേണ്ടിവന്നത്. സംഭവത്തില്‍ എടച്ചേരി പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ അബ്ദുള്‍ സമദിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.

Advertisment

സംഭവ ദിവസം മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം വീട്ടമ്മയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വടകര സ്വദേശിയായ വീട്ടമ്മ രണ്ടുവര്‍ഷം മുമ്പ് എടച്ചേരി പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതി അന്വേഷിക്കാനെത്തിയത് എസ്.ഐ ആയിരുന്ന അബ്ദുള്‍ സമദായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയ എസ് ഐ ഇവരുമായി അടുപ്പം സ്ഥാപിച്ചു.

കേസന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലാണെന്നും മൊഴി നല്‍കാന്‍ അവിടെയെത്തണമെന്നും വീട്ടമ്മയോട് അബ്ദുള്‍ സമദ് ആവശ്യപ്പെട്ടു. എന്നാല്‍ റിസോര്‍ട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് എസ് ഐയ്ക്കെതിരെ വീട്ടമ്മ വടകര ജെ.എഫ്.എം കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശപ്രകാരമാണ് വടകര പൊലീസ് അബ്ദുള്‍ സമദിനെതിരെ കേസെടുത്തത്. നേരത്തെ കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവ് വടകര റൂറല്‍ എസ്.പിക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. ഇതോടെ കല്‍പറ്റയിലേക്ക് മാറ്റിയ അബ്ദുള്‍ സമദിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisment