സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞു ; ബിവറേജസ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞതിന് ബിവറേജസ് കോര്‍പറേഷനിലെ വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.

തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂര്‍, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയര്‍ ഹൗസുകളുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മദ്യകച്ചവടം ആറുലക്ഷത്തില്‍ താഴ്ന്നതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.

ഭൂരിഭാഗം മദ്യവില്‍പന ശാലകളിലും അഞ്ചുലക്ഷത്തിനുമുകളില്‍ കച്ചവടം നടക്കാറുണ്ട്.

ആറുലക്ഷത്തിനുമേല്‍ ദിവസ വരുമാനമില്ലെങ്കില്‍ നഷ്ടമാണെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ വിലയിരുത്തല്‍.

അഞ്ചുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ബിവറേജസ് കോര്‍പറേഷന്‍ വിഭാഗം മേധാവി നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

Advertisment