തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ നായയുടെ നഖം കൊണ്ട് മുറിവേറ്റു ; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ചിറയിൻകീഴ്: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി.പെരേര(49)യാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സ്റ്റെഫിൻ മരിച്ചത്. ഇന്നലെ രാത്രിയാണ് യുവതിയുടെ മരണകാരണം വ്യക്തമായത്.

അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ ഒറ്റയ്ക്കു കഴിയുകയായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സാകാര്യങ്ങൾക്കു സഹായിയായാണ് ഇക്കഴിഞ്ഞ ഏഴിനു സ്റ്റെഫിൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. ഏഴാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. ഇതോടെ ഡോക്ടർമാർ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം വ്യക്തമാകുന്നത്.

അഞ്ചുതെങ്ങിലെ വീട്ടിൽവെച്ച് തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെയാണ് നായ്ക്കൂട്ടത്തിലൊരെണ്ണം സ്റ്റെഫിന്റെ കയ്യിൽ മാന്തിയത്. നായയിൽ നിന്ന് പരിക്കേറ്റപ്പോൾ യുവതി ചികിത്സ തേടിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ സംസ്കാരം നടത്തി. മറ്റു സഹോദരങ്ങൾ: ഹെൻറി, ഫെറിയോൺ, പരേതനായ മാത്യു.

Advertisment