Advertisment

സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു ; മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

New Update

publive-image

Advertisment

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയുടെ തോത് കണക്കിലെടുത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ കേരളത്തിൽ എത്തിയ കാലവർഷം, വരും മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതാണ്. അതിനാൽ, വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെട്ടേക്കാം.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, നാളെയും മറ്റന്നാളും പത്തനംതിട്ട, ആലപ്പു, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. പന്ത്രണ്ടാം തീയതി വരെ ശക്തമായ ഇടിമിന്നലിനും മണിക്കൂർ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഇക്കാലയളവിൽ അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് സൂപ്പർ സൈക്ലോൺ ആയി ശക്തിപ്രാപിച്ചേക്കും.

Advertisment