തീവ്ര മഴക്കും ശക്തമായ കടല്‍ ക്ഷോഭത്തിനും സാധ്യത; ജനങ്ങളോട് കരുതലോടെയിരിക്കാന്‍ നിര്‍ദ്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എണറാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരില്‍ ബീച്ചുകളിലേക്കുള്ള യാത്ര താല്‍ക്കാലികമായി തടഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴയില്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലെ സംരക്ഷണ ഭിത്തി തകര്‍ത്ത് കാനയിലെ വെള്ളം ഗതിമാറി വീടുകളിലേക്കൊഴുകിയത് പ്രദേശത്തെ നിരവധി വീടുകളില്‍ നാശ നഷ്ടം ഉണ്ടാക്കി.

മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയുണ്ടായി. നോര്‍ത്ത് പറവൂരില്‍ 165 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മട്ടന്നൂര്‍ വിമാനത്താവള പരിസരത്ത് 150 മില്ലീ മീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തി.

മഴ കനത്തപ്പോള്‍ വിമാനത്താവളത്തിലെ കാനയിലെ വെള്ളം ഗതിമാറി ഒഴുകിയത് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നാശ നഷ്ടമുണ്ടാക്കി. വിമാനത്താവളത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ത്താണ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തിയത്. അതേസമയം, മഴ കനത്ത പശ്ചാത്തലത്തില്‍ കണ്ണൂരിലെ വിവിധ ബീച്ചുകളികേക് സഞ്ചാരികള്‍ എത്തുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തടഞ്ഞു.

പയ്യാമ്പലം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, ധര്‍മ്മടം അടക്കമുള്ള ബിച്ചുകളിലാണ് താല്‍ക്കാലിക യാത്ര നിരോധനം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴയുടെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന തിരയും കടല്‍ക്ഷോഭവും തുടരുന്നതിനാല്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്.

Advertisment