പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇന്ന്‌ ചുമതലയേൽക്കും ; ഒരേ ദിവസം ചുമതലയേൽക്കുന്നത് ഇത് അപൂർവ്വം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ വി വേണുവും സംസ്ഥാന പൊലീസിന്റെ 35-ാമത് മേധാവിയായി ഷെയ്ക് ദർവേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും. ചീഫ്സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം ചുമതലയേൽക്കുന്നത് അപൂർവമാണ്.

സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്നു ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏൽക്കും.

അനിൽ കാന്തിനു സേന നൽകുന്ന വിടവാങ്ങൽ പരേഡ് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടത്തും. വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറും.

Advertisment