കനത്ത മഴയിൽ കോഴിക്കോട് വെയര്‍ ഹൗസ് ഗോഡൗണില്‍ വെള്ളം കയറി; 600 ചാക്ക് റേഷനരി നശിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണില്‍ വെള്ളംകയറി 600 ചാക്ക് റേഷനരിക്ക് നാളം സംഭവിച്ചു.

ഓവുചാല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ഗോഡൗണില്‍ വെള്ളംകയറിയത്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പച്ചരിയും പുഴുക്കലരിയും ഉള്‍പ്പടെയാണ് നശിച്ചത്.

അതേസമയം സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്ത് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പില്ല. നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പ്.

Advertisment