കെ ​സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; റോഡ് ഉപരോധിച്ച് പന്തംകൊളുത്തി പ്രകടനം; നാളെയും മറ്റന്നാളും കരിദിനം ആചരിക്കും

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​ത്ത​ട്ടി​പ്പ് കേ​സി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ശനി, ഞായർ ദിവസങ്ങളിൽ കോ​ൺ​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കും.

കെ. ​സു​ധാ​ക​ര​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി അ​റ​സ്റ്റ് ചെ​യ്ത പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ക​രി​ദി​നം ആ​ച​രി​ക്കു​ന്ന എ​ല്ലാ ജി​ല്ല​ക​ളി​ലും ബൂ​ത്തു​ത​ലം വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തും. പ്ര​ക​ട​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ടി.​യു.​രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

അതേസമയം, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. കളമശേരിയിലും റോഡ് ഉപരോധിച്ചു.

Advertisment