പ്രീപ്രൈമറി രംഗത്തെ സർക്കാരിന്റെ വിപ്ലവകരമായ മാറ്റത്തിന് മുതൽക്കൂട്ടായി എൻ സി ഡി സിയും : മന്ത്രി കെ. രാജൻ

New Update

publive-image

Advertisment

തിരുവനന്തപുരം: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 52 മത്തെ ഓൺലൈൻ ബാച്ച് മന്ത്രി കെ. രാജൻ (കേരള ഭൂമി റവന്യൂ, സർവേ, ഭൂരേഖകൾ, ഭൂപരിഷ്‌കരണം, പാർപ്പിടം മന്ത്രി) ഉദ്ഘാടനം ചെയ്തു.

publive-image

ബാബാ അലക്സാണ്ടർ (ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ, എൻ സി ഡി സി മാസ്റ്റർ ട്രെയിനർ) ആദ്യക്ഷത വഹിച്ച പരിപാടിയിൽ സ്മിത കൃഷ്ണകുമാർ (52 ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ച് സംസാരിച്ചു. സുധ മേനോൻ (സീനിയർ ഇവാലുയേറ്റർ ) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ശ്വേത ബാലകൃഷ്ണൻ (എൻ സി ഡി സി ട്രെയിനി )ആശംസ അർപ്പിച്ചു.

പ്രീപ്രൈമറി രംഗത്തെ സർക്കാരിന്റെ വിപ്ലവകരമായ മാറ്റത്തിന് മുതൽക്കൂട്ടായി എൻ സി ഡി സിയും. പ്രീ പ്രൈമറി രംഗത്ത് മാറ്റങ്ങൾ സാധ്യമാക്കുന്ന ഈ സാഹചര്യത്തിൽ എൻ സി ഡി സി യുടെ അദ്ധ്യാപന രീതി സർക്കാരിനൊപ്പമാണ്. മാതാപിതാക്കൾ വിശ്വാസ പൂർവം കുഞ്ഞുങ്ങളെ ഏല്പിക്കുന്ന കരങ്ങളാണ് പ്രീ പ്രൈമറി അദ്ധ്യാപകർ അതുകൊണ്ട് തന്നെ അമ്മയെ പോലെ സ്നേഹിച്ചും നല്ല അറിവ് പകർന്നു നൽകിയും സുഹൃത്തായും നല്ലൊരു അടിത്തറ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ധ്യാപക വിദ്യാർത്ഥികളെ ആശംസിച്ചുമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാ പരിപാടികളോടെ സമാപിച്ചു.ബാച്ചിലേക്ക് അപേക്ഷകൾ തുടരുന്നു കൂടുതൽ വിവരങ്ങൾക്ക് 9846808283 വെബ്സൈറ്റ് https://ncdconline.org
ഫേസ്ബുക് ലൈവ് ലിങ്ക് https://www.facebook.com/ncdconline/videos/223710609934704/

Advertisment