ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടം: കെ സുരേന്ദ്രൻ

New Update

publive-image

Advertisment

തിരുവനന്തപുരം: വരയുടെ പരമശിവൻ എന്നറിയപ്പെടുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

മലയാള സാഹിത്യത്തിലെ വിഖ്യാതമായ പല കഥാപാത്രങ്ങളും വിരിഞ്ഞത് നമ്പൂതിരിയുടെ വിരൽത്തുമ്പിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു.

വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഹാന്മാരായ എഴുത്തുകാർക്ക് അവരുടെ സാഹിത്യ സൃഷ്ടിയിൽ നമ്പൂതിരിയുടെ വര നിർബന്ധമായിരുന്നു. മോഹൻലാലിന്റെ ആവശ്യപ്രകാരം സൗന്ദര്യലഹരിയെ ആസ്പദമാക്കി അദ്ദേഹം രചിച്ച പെയിന്റിംഗ് ഏറെ ശ്രദ്ധേയമാണ്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കലാ ആസ്വാദകരുടേയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Advertisment