/sathyam/media/post_attachments/pD0vnVt6SbXr9XGfpTSy.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് എൻസിസി കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ആഹാര സാധനങ്ങൾക്കുണ്ടായ വില വർദ്ധന മൂലം നിലവിൽ കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന തുക പര്യാപ്തമല്ല.
ഇതു പരിഗണിച്ചാണ് എൻസിസി കേഡറ്റുകൾക്ക് നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് വർദ്ധിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.