/sathyam/media/post_attachments/qLXzGLyyWmgJZmh5PiMF.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്നും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും കെപിസിസി. അംഗത്വവിതരണവും വോട്ടെടുപ്പും ബുധനാഴ്ച തന്നെ തുടങ്ങുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം അറിയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് തിരിഞ്ഞ് പോരാട്ടം നടക്കുന്നത് പാർട്ടിയുടെ ആകെയുള്ള അച്ചടക്കത്തെ ബാധിക്കുമെന്ന പരാതി ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്.
എന്നാൽ ഇത്രയും ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. നാളെ രാവിലെ 9 മണി മുതൽ ജൂലൈ 28ന് വൈകിട്ട് 5 വരെയാണ് പൂർണമായും ഓൺലൈനായി നടക്കുന്ന വോട്ടിംഗിനുള്ള സമയക്രമം.