കേരളം

കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ ഭാഗികമായി അഴുകിയ നിലയില്‍ മലയാളി സ്ത്രീയുടെ മൃതദേഹം, ആത്മഹത്യയെന്ന് സംശയം; കൂടെ ഉണ്ടായിരുന്നയാള്‍ മുറിവേറ്റ നിലയില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 9, 2021

ചെന്നൈ : കോയമ്പത്തൂരില്‍ മലയാളി സ്ത്രീ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലാണ്. ഒപ്പം താമസിച്ചയാളെ മുറിവേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു (46) ആണ് മരിച്ചത്.

കോഴിക്കോട് സ്വദേശിയായ മുസ്തഫ (58)യെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് മുസ്തഫയും ബിന്ദുവും ദമ്പതികളെന്ന പേരില്‍ ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ലോഡ്ജില്‍ മുറിയെടുത്തത്.

രണ്ടു ദിവസമായി മുറി തുറന്നു കാണാഞ്ഞതിനാല്‍ വാതില്‍ തുറന്നു പരിശോധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മുസ്തഫയുടെ കഴുത്തിലും കൈകാലുകളിലും ഉള്‍പ്പെടെ മുറിവുകളുണ്ടായിരുന്നു. ബിന്ദു വിഷം കഴിച്ച് മരിച്ചതാണെന്നും മുസ്തഫ കത്തികൊണ്ടും മദ്യക്കുപ്പികൊണ്ടും സ്വയം മുറിലേല്‍പിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുറിയില്‍ നിന്ന് വിഷം കണ്ടെടുത്തു.

×