പാലക്കാട് വൻ ചന്ദന വേട്ട;1100 കിലോ ചന്ദനം വനം വകുപ്പ് വിജിലൻസ് പിടി കൂടി

New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് വൻ ചന്ദന വേട്ട.1100 കിലോ ചന്ദനം വനം വകുപ്പ് വിജിലൻസ് പിടി കൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയതെന്ന് വനം വകുപ്പ് പറഞ്ഞു.

ചന്ദനം കടത്താൻ ഉപയോ​ഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുൽ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. ലോറിയിൽ രഹസ്യ അറയുണ്ടാക്കി 57 ചാക്കുകളിലായിരുന്നു ഇവർ ചന്ദനം കടത്താൻ ശ്രമിച്ചത്. വനം വകുപ്പ് വിജിലൻസ് വിഭാഗം, പാലക്കാട്, നെന്മാറ ഡിവിഷനുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

മഞ്ചേരി സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പിടിയിലായവർ മൊഴി നൽകി. ചന്ദനത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് വ്യക്തമാക്കി.

NEWS
Advertisment