പ്ലസ് വണ്‍ പ്രവേശനം; അടുത്ത തിങ്കളാഴ്ച മുതല്‍ അപേക്ഷ നല്‍കാം

New Update

publive-image

Advertisment

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ അടുത്ത തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

Advertisment