ഹയർ സെക്കന്ററി സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ ലാത്തിചാർജ്; നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

New Update

publive-image

മലപ്പുറം: ജില്ലയിൽ ഹയർ സെക്കന്ററി സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ ലാത്തിചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

Advertisment

കളക്ടറേറ്റ് ഉപരോധത്തിനിടെ തള്ളിക്കായറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളായ ഡോ. എ കെ സൽമാൻ താനൂർ, ഹാദി ഹസ്സൻ, മുഹമ്മദ്‌ പൊന്നാനി എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്.

പതിനേഴാളം പ്രവർത്തകർക്ക് പരിക്കേറ്റു. മുഹ്സിൻ താനൂരിനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

NEWS
Advertisment