കായിക വിജയം ആഘോഷിക്കാന്‍ സൗജന്യ ടാക്കോയുമായി ടാക്കോ ബെല്‍

New Update
Advertisment
publive-image

കൊച്ചി:  രാജ്യത്തിന് അടുത്തിടെ ഉണ്ടായ കായിക വിജയം  ആഘോഷിക്കുന്നതിനായി രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര ദിനത്തില്‍ ടാക്കോ ബെല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ടാക്കോ നല്‍കുന്നു.  ഓഗസ്റ്റ് 15ന് 75 രൂപക്കോ അതിന് മുകളിലോ തൊട്ടടുത്തുള്ള ടാക്കോ ബെല്‍ റെസ്‌റ്റോറന്റില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യ ടാക്കോ ലഭിക്കുക. ഡൈന്‍- ഇന്‍, ടേക്ക്-എവേ, ഡെലിവറി എന്നിവക്കെല്ലാം ഈ ഓഫര്‍ ലഭിക്കും.

രാജ്യത്തിന്റെ 75ാം സ്വതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചും, കായിക രംഗത്തെ നായകന്‍മാരെ ആദരിക്കുന്നതിന്റെയും ഭാഗമായാണ് സൗജന്യ ടാക്കോ നല്‍കുന്നതെന്ന് യം ബ്രാന്‍ഡ്‌സ് എംഡി അങ്കുഷ് തുലി പറഞ്ഞു.ഈ പ്രത്യേക ഓഫര്‍ ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ടാക്കോ ബെല്‍ റെസ്‌റ്റോറന്റുകളിലും ലഭിക്കും. ഫുഡ് ഡെലിവറി പങ്കാളികളായ സ്വിഗ്ഗി, സൊമാറ്റോ വഴിയും ഓഫര്‍ ലഭ്യമാണ്.

Advertisment