New Update
/sathyam/media/post_attachments/ULIh467yttvNoAv5Jd20.jpg)
മലപ്പുറം: ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. നിലമ്പൂർ പോത്ത്കല്ല് സ്വദേശി പ്രീജിത്തിനെതിരെയാണ് വിധി. അമ്മ രാധാമണിയെ 2017 ഏപ്രിൽ 10 ന് കൊലപ്പെടുത്തി എന്നാണ് കേസ്.
Advertisment
മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരു ദിവസം മയക്കത്തില്‍ അല്ലാതിരുന്ന അമ്മ പ്രതിരോധിച്ചപ്പോള്‍ മകന്‍ അവരെ തള്ളിയിട്ടു. തലയിടിച്ചുവീണ അമ്മ മരിച്ചു.കൊലപാതക കേസിലാണ് പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us