ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി കുറ്റപത്രം സമർപ്പിച്ചു. ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചവർ കുടുങ്ങും

New Update

publive-image

കണ്ണൂർ: ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്.

Advertisment

1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

അതേസമയം ഇബുൾ ജെറ്റ് സഹോദരങ്ങൾ ആർടിഒ ഓഫീസിൽ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാൻഡ് ലൈനിൽ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവർ കുടുങ്ങും. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

NEWS
Advertisment