നിക്ഷേപ തട്ടിപ്പ് കേസ് ; ഫാഷൻ ഗോൾഡ് ജുവല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

New Update

publive-image

കാസ‌ർകോട്: നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജുവല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

Advertisment

കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ഒന്‍പത് മാസമായി ഒളിവിലായിരുന്നു ടി കെ പൂക്കോയ തങ്ങൾ ആഗസ്റ്റ് പതിനൊന്നാം തീയതിയാണ് കീഴടങ്ങിയത്.

ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലായിരുന്നു കീഴടങ്ങൽ. നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ഇയാള്‍ കീഴടങ്ങിയ ശേഷം പറഞ്ഞത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പൂക്കോയ, സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു.

ഈ സ്ഥാനങ്ങളുടെ പേരിലാണ് ജ്വല്ലറി നിക്ഷേപത്തിലേക്ക് പലരേയും ആകര്‍ഷിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവില്‍ ഇയാള്‍ സ്ഥലം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

NEWS
Advertisment