New Update
തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിലാകും നടക്കുക.
Advertisment
ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സമ്മേളനം സംബന്ധിച്ച് തീരുമാനമുണ്ടായത്. കോവിഡ് കാലത്തിന്റെ പരിമിതികളും പ്രതിസന്ധികളും പരിഗണിച്ചുകൊണ്ട് തന്നെയാകും സമ്മേളനങ്ങള്‍ നടത്തുക. ആളുകൂടുന്ന സമ്മേളനങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കും.
പാർട്ടി നേതൃത്വത്തിൽ എല്ലാ തലത്തിലും പ്രായപരിധി 75 വയസ്സാക്കാനും തീരുമാനിച്ചു. സമ്മേളനം നടക്കുന്ന സമയത്ത് കോവിഡിന് ശമനമുണ്ടായാല്‍ മാനദണ്ഡങ്ങള്‍ പിന്നീട് പുനപരിശോധിക്കും.