Advertisment

ദേശീയ പതാക സിപിഎം പതാകയ്ക്കൊപ്പം തന്നെ അതേ ഉയരത്തിൽ ഉയർത്തി; സിപിഎം ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം

New Update

തിരുവനന്തപുരം: സിപിഎം ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം. ചരിത്രത്തിൽ ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യ ദിനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തിയത്. എന്നാൽ ദേശീയ പതാക സിപിഎം പതാകയ്ക്കൊപ്പം തന്നെ അതേ ഉയരത്തിൽ ഉയർത്തിയെന്നാണ് ആരോപണം.

Advertisment

publive-image

മുൻ കോൺ​ഗ്രസ് എംഎൽഎ ശബരീനാഥനാണ് ആരോപണമുന്നയിച്ചത്. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ആരോപണം. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാ​ഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag"

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. CPM എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.

independence day
Advertisment