Advertisment

ചരിത്രത്തിലാദ്യമായി സ്വാതന്ത്യ ദിനമാഘോഷിച്ച സിപിഎമ്മിന് പണികിട്ടുമോ ! പാര്‍ട്ടി പതാകയ്ക്ക് ഒപ്പം ദേശീയ പതാകയും ഉയര്‍ത്തി എകെജി സെന്റര്‍ ! പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമം ലംഘിച്ചെന്ന് ആക്ഷേപം. പതാക ഉയര്‍ത്തുന്നതിനിടെ സിപിഐക്കാര്‍ ദേശീയഗാനം മറന്നു ! ദേശീയഗാനത്തിന്റെ വരികള്‍ തെറ്റായി പാടിയത് പാര്‍ട്ടി കേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ. ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിവാദത്തില്‍ !

New Update

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വാതന്ത്യദിനം ആഘോഷിച്ച് സിപിഎംവെട്ടിലായി. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ പതാക ഉയര്‍ത്തിയതാണ് ഇപ്പോള്‍ വിവാദം. പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ പതാക ഉയര്‍ത്തിയതെന്നാണ് ആക്ഷേപം.

Advertisment

publive-image

ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് ഇവിടെ പതാക ഉയര്‍ത്തിയതെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. Indian Flag Code 2.2 (viii) കൃത്യമായി പറയുന്നത് 'no other flag or bunting should be placed higher than or above or side by side with the National Flag'.ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എകെജി സെന്ററില്‍ നടന്നത്.

പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ് എകെജി സെന്ററില്‍ സിപിഎം നല്‍കിയതെന്നും ആക്ഷേപം ഉയര്‍ന്നു. സമാനമായ ആരോപണം സിപിഐക്ക് എതിരെയും ഉണ്ട്.

അതിനിടെ സിപിഐ സ്ംസ്ഥാന ഓഫീസായ എംഎന്‍ സ്മാരകത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ ദേശീയ ഗാനം തെറ്റായി പാടിയെന്നും ആക്ഷേപമുണ്ട്. പകുതിയെത്തിയപ്പോള്‍ ദേശീയ ഗാനം മറന്നു പോയതോടെ വരികള്‍ തെറ്റിച്ചു പാടുകയായിരുന്നുവെന്നാണ് പരാതി. ഇരു പാര്‍ട്ടികള്‍ക്കും എതിരെ കേസെടുക്കണമെന്നാണ് പലരും ആവശ്യമുന്നയിച്ചിട്ടുണ്ട്.

independence day
Advertisment